About Us
മാന്യ സുഹൃത്തുക്കളേ ,

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളെ ഉള്‍പ്പെടുത്തി കൊണ്ട് സംസ്ഥാനതലത്തില്‍ കേരള സഹകരണ ഫെഡറേഷൻ എന്ന ഒരു സംഘടനക്ക് രൂപം നല്‍കിയിട്ടുള്ള കാര്യം നിങളെ അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. സഹകരണ മേഖല ഇന്നു നേരിടുന്ന വെല്ലുവിളികളും അഭിമുഖീകരിക്കുന്ന പ്രശ്നങളും ഫലപ്രദമായി നേരിടുന്നതിന് കൂട്ടായ ഒരു ശ്രമം അനിവാര്യമാണ് എന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ്.കക്ഷിരാഷ്ട്രീയത്തിനധീതമായി പ്രമുഖ സഹകാരികളെ സംഘടിപ്പിച്ചു കൊണ്ട് ഒരു കൂട്ടായ്മയ്ക്കു രൂപം നല്കുവാൻ ഞങ്ങൾ മുന്നിട്ടിറങ്ങിയത്.കേരളത്തിലെ സഹകരണ മേഖല സാധാരണയായി Credit മേഖലയെപ്പറ്റിയാണ്‌ പൊതുസംസാരം.എന്നാൽ Credit മേഖലയിൽ മാത്രം ഒതുങ്ങി നില്ക്കുന്ന ഒരു പ്രസ്ഥാനമല്ല സഹകരണപ്രസ്ഥാനം. ആശുപത്രിസഹകരണസംഘങ്ങൾ - പരിയാരം മെഡിക്കൽകോളേജ്, എ.കെ.ജി.ഹോസ്പിറ്റൽ, തലശ്ശേരി കോഓപ്പറേറ്റിവ്ഹോസ്പിറ്റൽ, തലശ്ശേരിയിൽ തന്നെയുള്ള ഇന്ദിരാഗാന്ധി കോഓപ്പറേറ്റിവ്ഹോസ്പിറ്റൽ, വടകര കോഓപ്പറേറ്റിവ്ഹോസ്പിറ്റൽ, കോഴിക്കോട്കോഓപ്പറേറ്റിവ്ഹോസ്പിറ്റൽ, പെരിന്തൽമണ്ണ കോഓപ്പറേറ്റിവ്ഹോസ്പിറ്റൽ, എറണാകുളം ഇന്ദിരാഗാന്ധി കോഓപ്പറേറ്റിവ്ഹോസ്പിറ്റൽ, കൊല്ലം സഹകരണഹോസ്പിറ്റൽ ഒക്കെ തന്നെ ചെറുതും വലുതുമായ അനേകം ഹോസ്പിറ്റൽ സൊസൈറ്റികളും വ്യത്യസ്തമായി നില്ക്കുന്ന RUBBCO, ഏഷ്യയിൽത്തന്നെ മാതൃകയായ ഊരാലുങ്കൽ  ലേബർ കോണ്‍ട്രാക്റ്റ്സൊസൈറ്റി  നിര്‍മ്മാണ രംഗത്തു വളര്‍ന്നു വരുന്ന LADDER എന്ന കോഓപ്പറേറ്റിവ്സൊസൈറ്റി, വാഗമണ്‍ തേയില തൊഴിലാളികൾക്കായുള്ള  മലനാട്സർവ്വീസ്സഹകരണബാങ്കിൻറെ തേയിലഫാക്ടറി, വയനാട്ടിലെ ഇന്ദിരാഗാന്ധിതേയിലതോട്ടം ഇതെല്ലാം വ്യത്യസ്തങ്ങളായ സഹകരണമേഘലയിൽ വിജയംകൈവരിച്ചസൊസൈറ്റികളാണ്. എന്നാൽ സംസ്ഥാന സഹകരണബാങ്ക്, ജില്ലാസഹകരണബാങ്ക്, പ്രാഥമികസഹകരണബാങ്കുകൾ എന്നിവയാണ്പൊതുവെ അറിയപ്പെടുന്നത്. കേരളത്തിലെ എല്ലാ തരത്തിലും പെട്ട സൊസൈറ്റികളുടെ ജീവനക്കാർ, പ്രസിഡണ്ടുമാർ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവരുടെ ഒരു കൂട്ടായ്മയാണ്സഹകരണ ഫെഡറേഷനിലൂടെ നടത്തിയ്ടുക്കാൻ ഉദ്ദേശിക്കുന്നത്.

ഇത്തരമൊരു  പ്രസ്ഥാനത്തിനു മാത്രമേ ഈ മേഖല ഇപ്പോൾ അഭിമുഖീകരിക്കുന്ന തീവ്രമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ കഴിയൂ.കേരളത്തിൽ സഹകരണ പ്രസ്ഥാനം നേടിയ നേട്ടങ്ങളെല്ലാം ഇല്ലാതാക്കുന്ന ഭരണഘടനാഭേതഗതിനിയമവും റിസർവ്വ്ബാങ്ക്   നിയമിച്ച ബക്ഷി കമ്മീഷൻ റിപ്പോർട്ടും റിസർവ്വ്ബാങ്കിൻറെയും ഇൻകംടാക്സ്‌ഡിപാർട്ട്മെന്റിന്റെയും ഇടപെടലുമെല്ലാം ഈ രംഗത്തു സഹകാരികൾക്കും ജനങ്ങൾക്കും ജീവനക്കാർക്കും വെല്ലു വിളി ഉയർത്തുകയാണ്. സഹകരണ പ്രസ്ഥാനത്തിനെ തകർക്കുന്ന നീക്കങ്ങൾക്കെതിരെ നിലപാടെടുക്കാൻ നമുക്ക്കഴിയേണ്ടതുണ്ട്.സഹകരണ പ്രസ്ഥാനത്തിനെ നശിപ്പിക്കുന്ന ഏതു നീക്കത്തിനെതിരെയും പ്രതികരിക്കുന്ന, പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമായി കേരളസഹകരണഫെഡറേഷൻ നിലകൊള്ളുന്നു.

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് ഒക്കെ തന്നെ സഹകരണരംഗത്ത് സംഘടനയുണ്ട്.ഈ സംഘടനകൾ എല്ലാം തന്നെ അവരുടെ രാഷ്ട്രീയ നയങ്ങളിൽ നിന്നു കൊണ്ടാണ്കാര്യങ്ങൾ കൈകാര്യം ചെയ്യാറുള്ളത്.എന്നാൽ ഈ സംഘടന പ്രശ്നങ്ങൾ മാത്രം ഉയർത്തിപ്പിടിക്കുകയും ഈ രംഗത്തു വരുന്ന സമൂലമാറ്റങ്ങളെപ്പറ്റിയും വരുത്തേണ്ട മാറ്റങ്ങളെപ്പറ്റിയും ചർച്ച ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയത്തിന് അധീതമായി എല്ലാവരേയും കൂട്ടിയോജിപ്പിക്കുക എന്നാഒരു ദൗത്യം കൂടി ഈ രംഗത്തുണ്ട്.

കേരളത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായ സഹകരണമേഖലയിലെ ഈ പുതിയ ഉദ്യമത്തിനു നിങ്ങളുടെ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

                                                  സ്നേഹപൂർവ്വം

സി.എൻ.വിജയകൃഷ്ണൻ

ജനറൽസെക്രട്ടറി

കേരളസഹകരണഫെഡറേഷൻ

Mob: 9961071111
Subscribe to newsletter
Office Bearers
prev
 • C N VIJAYAKRISHNAN
  Chairman
 • Adv. M.P SAJU
  General Secretary
 • Krishnan Kottumala
  Secretary
 • P R N Nambeesan
  Vice Chairman
 • Suresh
  Vice Chairman
 • Mathayi.N.A
  Executive Member
 • A.Nizar
  Executive Member
 • SUNIL KUMAR
  Treasurer
 • K.KAMMARAN
  Executive Member
 • C.M.BABU
  Executive Member
 • CHADRAHASAN.KK
  Executive Member
 • DEEPA DEEPAN
  Executive Member
 • USHA.K
  Executive Member
 • KV MANIKANDAN
  Executive Member
 • K.A.KURAIAN
  Executive Member
 • LISY SUNNY
  Executive Member
 • MOLY STANLY
  Executive Member
 • KAMMARAN, KASARGOD
  President
 • V K RAVEENDRAN, KASARGOD
  Secretary
 • ARAVINDAKSHAN, PALAKKAD
  President
 • MANIKANDAN, PALAKKAD
  Secretary
 • C.K.VIJAYAN, IDUKKI
  President
 • SONIYA, IDUKKI
  Secretary
 • M.J.THOMASKUTTY, KOTTAYAM
  President
 • Adv A.RAJEEV, KOTTAYAM
  Secretary
 • PUSHPI JOSE, ALAPPUZHA
  Secretary
 • DILEEP KHAN, ALAPPUZHA
  President
 • MANIKARA GOVINDAN, KANNUR
  President
 • LAKSMANAN MASTER, KANNUR
  Treasurer
 • KK CHANDRAHASAN, KOZHIKODE
  President
 • SATHAYANATHAN, Kozhikode
  Secretary
 • C.M.BABU, WAYANAD
  Secretary
 • D ABDULLA, WAYANAD
  President
 • UZHAMALAKKAL BABU, Tvpm
  President
 • P.G.MADHU, Trivandrum
  Secretary
 • K.G.ARAVINDAKSHAN, Trissur
  President
 • THOMAS MASTER, Trissur
  Secretary
 • SURENDRAN, Ernakulam
  President
 • MATHEW V DANIAL, Ernakulam
  Secretary
 • Moh.BASHEER P, Malapuram
  President
 • M B RADHAKRISHNAN, Malapuram
  Secretary
next