സഹകരണബാങ്കുകളുടെ എ.ടി.എം. ശൃംഖല വരുന്നു

കേരളത്തില് ആദ്യമായി പ്രാഥമിക സഹകരണ സംഘങ്ങളുടെ കൂട്ടായ്മയില് എ.ടി.എം.ശൃംഖല വരുന്നു.

കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കാണ് ഇതിന്റെ നടപടികള് ഏകോപിപ്പിക്കുന്നത്.തിരുവന്തപുരത്തെ പട്ടം സര്വ്വീസ് സഹകരണബാങ്കും മലപ്പുറത്ത് ഐ.ടി.സൊസൈറ്റിക്ക് കീഴില് വരുന്ന നാലുബാങ്കുകളും തുടക്കത്തില് എ.ടി.എം.ശൃംഖലയിലുണ്ടാകും.കോര്ബാങ്കിങ് സംവിധാനമുള്ള എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളെയും പദ്ധതിയില് പങ്കാളിയാക്കും. ആര്.ബി.ഐ ലൈസന്സില്ലാത്തതിനാല് മറ്റു ബാങ്കുകളുടെ ഇടപാടുകള് ഇതില് പറ്റില്ല.എന്നാല് ഗ്രാമീണ മേഖലയിലെ ജനങ്ങള്ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.